തേഞ്ഞിപ്പലം: കളിക്കളത്തിൽ ആവേശം വിതറിയ
കാലിക്കറ്റ് സർവകലാശാല യുടെ മുൻ വോളി താരങ്ങള്‍ ഒന്നിച്ചപ്പോൾ അപൂവ സംഗമമായി.
സ്മരണകള്‍ സ്മാഷുകളായി പറന്നെത്തിയപ്പോൾ പലരും കളിക്കളത്തിലെ പഴയ മിന്നും താരങ്ങളായി
അവർ വീണ്ടും മനസ്സിൽ കളിക്കളത്തിലെ ജഴ്സിയാണിഞ്ഞു. ആദ്യമായി കളിച്ച സ്റ്റേഡിയം, കപ്പുയര്‍ത്തിയ ഇന്‍ഡോര്‍ സ്റ്റേഡിയം, പരിശീലനത്തിനായി ഓടിയ കാമ്പസ് റോഡുകള്‍, ഇതിഹാസതാരം ജിമ്മി ജോര്‍ജിന്റെ പേരിലുള്ള ജിംനേഷ്യം….
കാലങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലേക്കെത്തുമ്പോള്‍ സ്മരണകള്‍ സ്മാഷുകള്‍ പോലെ ഉയർന്നെത്തി.
അന്നത്തെ ആരവവും ആവേശവും…
അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി ജഴ്സിയണിഞ്ഞ പുരുഷ-വനിതാ താരങ്ങളാണ് പഴയകാലം ഓര്‍ത്തെടുത്ത് ശനിയാഴ്ച കാമ്പസില്‍ ഒന്നിച്ചത്.
ഇടയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കളിക്കുകയും ചെയ്തു.അര്‍ജുന ജേതാവായ സിറിള്‍ സി വെള്ളൂര്‍ മുതല്‍ ഇക്കഴിഞ്ഞ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ കിരീടം നേടിയ കാലിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ വരെ പരിപാടിയില്‍ പങ്കെടുത്തു.
ഭാവി പദ്ധതി
വോളിബാളിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കൂട്ടായ്മ രൂപീകരിക്കലും കൂട്ടായ്മയുടെ ലക്ഷ്യമായിരുന്നു.
കായിക മന്ത്രി വി. അബ്ദുറഹ്മാന് സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., കാലിക്കറ്റിന്റെ മുന്‍ വോളിതാരം കൂടിയായ മാണി സി കാപ്പന് എം.എല്‍.എ., രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.