കൊണ്ടോട്ടി: ഐക്യരാഷ്ട്രസഭയുടെ ലോക സമുദ്ര ദിനത്തിൻറെ ഭാഗമായി ഉഷ്ണമേഖല ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രം-CTBC നടത്തിയ സ്കൂൾ ഫോർ ഓഷ്യൻ എന്ന പ്രോഗ്രാമിൽ കൊണ്ടോട്ടി ഫെയ്സ് മർക്കസ് ഇൻറർനാഷണൽ സ്കൂളും, എക്കാപറമ്പ് മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂളും പങ്കാളികളായി. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫ് പ്രോഗ്രാം ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹാരിസ് പരേങ്ങൽ, ചീഫ് വാർഡൻ അലി അൽത്താഫ്, ബാസിൽ എൻ കെ, അബൂബക്കർ സിദ്ധീഖ് പി.ടി, സ്റ്റുഡൻറ് കോഡിനേറ്റർ അസ്മീൽ മുഹമ്മദ് സി.പി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വീഡിയോ കാണാൻ https://youtu.be/ilkSIVoOSy8
കോഴിക്കോട് ബീച്ചിൽ വിദ്യാർത്ഥികൾ നടത്തിയ കോസ്റ്റൽ ക്ലീനപ്പ് പ്രത്യേക ശ്രദ്ധ നേടി. ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് കോഴിക്കോട് കോർപ്പറേഷൻ അധികാരികൾക്ക് കൈമാറി.