സ്വർണ്ണക്കടത്ത് കേസിൽ
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട്
മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കൊണ്ടോട്ടിയിൽ പ്രകടനം നടത്തി. ബിരിയാണി ചെമ്പുമായാണ് പ്രതിഷേധ പരിപാടി നടത്തിയത്.
സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കൊണ്ടോട്ടിയിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ്
അഡ്വ : എൻ എ കരീം ,
മുനിസിപ്പൽ പ്രസിഡൻ്റ് ഇ.എം റഷീദ് , സെക്രട്ടറി മുസ്തഫ കളത്തിങ്ങൽ ,
ഷറഫലി കെ , ഇസ്മായിൽ അമ്പാട്ട് , അർഷദ് തരുവറ , അഷ്റഫ് മേലങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
പുളിക്കൽ, ഐക്കരപ്പടി, മുതുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രി യുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതി ഷേധ പരിപാടികളും നടത്തി.