കൊണ്ടോട്ടി : സ്പോർട്സ് മെഡിസിൻ അസ്ഥി രോഗ ചികിത്സയിൽ 2 പതിറ്റാണ്ടു പിന്നിട്ട ഡൈസ്മേൻ ആശുപത്രിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പാണ് സലാം ഹെൽത്ത് കെയർ . ഇന്റഗ്രെറ്റഡ് സ്പോർട്സ് ഇഞ്ചുറീസ് ആൻഡ് റീഹാബിലിറ്റേഷൻ ട്രീറ്റ്മെന്റ് രംഗത്ത് രാജ്യാന്തരതലത്തിൽ പ്രശസ്തിയാർജിച്ച ഡൈസ്‌മെൻ ഒട്ടേറെ ദേശീയ-അന്തർദേശീയ കായിക താരങ്ങളെ പരുക്കുകളിൽ നിന്നും മോചിപ്പിച്ച് സ്പോർട്സ് രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
ഈ സ്ഥാപനത്തിനു കീഴിൽ ആരംഭിച്ച സലാം ഹെൽത്ത് കെയർ വഴി കേന്ദ അർഹരായവർക്ക് സൗജന്യ നിരക്കിൽ ഉന്നത നിലവാരമുള്ള ചികിസാ സൗകര്യം നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനും പണ്ഡിതനുമായ പൊടുവണ്ണപ്പറമ്പൻ വീരാൻ കുട്ടി സാഹിബിന്റെ നമധേയത്തിലുള്ള ട്രസ്റ്റിന് കീഴിലാണ് കേന്ദ്രത്തിൽ സേവനം ലഭ്യമാക്കുന്നത്.
സലാം ഹെൽത്ത് കെയർ എന്ന പേരിൽ ഡൈസ്മെൻ ഹോസ്പിറ്റലിന്റെ കീഴിൽ നെടിയിരുപ്പ് കോളനി റോഡിൽ
ആരംഭിച്ച ആശുപത്രി കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു.
ഡോ. അർഷദ് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ അന്തർദേശീയ തലത്തിൽ മെഡൽ നേടിയ കായിക താരങ്ങളെയും പരിശീലകരെയും 25 ൽ പരം മുതിർന്ന കായിക താരങ്ങളെയും ആദരിച്ചു.
ടിവി . ഇബ്റാഹിം എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
മുൻസിപ്പൽ ചെയർ പേഴ്സൺ സിടി ഫാത്തിമത് സുഹറാബി, കൗൺസിലർമാരായ അശ്റഫ് മടാൻ , കെ.കെ.അസ്മാബി, കെ.പി. ഫിറോസ് , ശിഹാബ് കോട്ട തുടങ്ങിയവർ സംബന്ധിച്ചു.
പി.പി.എ മജീദ് സ്വാഗതവും, മുഹമ്മദ് ഇക്ബാൽ നന്ദിയും പറഞ്ഞു.