Business

കൊണ്ടോട്ടിയിൽ നിന്ന് ഇനി മനസ്സിനിണങ്ങിയ പർദ്ദ; വിപുലീകരിച്ച മീം സീൻ ഷോറൂം തുറന്നു

കൊണ്ടോട്ടി: ആവശ്യക്കാരുടെ ഇഷ്ടമറിഞ്ഞ് വ്യത്യസ്ത മോഡലുകളിൽ ഇനി പർദ്ദ ലഭിക്കും. ഏതു മോഡൽ എന്നു പറഞ്ഞാൽ മതി, കൊണ്ടോട്ടിയിലെ മീം സീൻ ഷോറൂമിൽ നിന്ന് ഉദ്ദേശിച്ച പർദ്ദയുമായി മടങ്ങാം


15 വർഷത്തെ പാരമ്പര്യവുമായി കൊണ്ടോട്ടിയിൽ പർദ വിപണന രംഗത്ത് സജീവമായ പർദ്ദ വേൾഡിന്റെ സഹോദര സ്ഥാപനമാണ് ഇന്ന് ഉദ്ഘാടനം ചെയ്ത നവീകരിച്ച മീം സീൻ ഷോറൂം.
കൊണ്ടോട്ടി ബൈപാസ് റോഡിൽ ബസ്സ്റ്റാൻഡ് പരിസരത്താണു മീം സീൻ ബ്രാൻഡ് ഓഫ് അബായ എന്ന ഷോറൂം.

വീഡിയോ കാണാൻ

കൂടുതൽ സൗകര്യങ്ങളോടും കളൿഷനോടും കൂടി വിപുലീകരിച്ച ഷോറൂം ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി നിർവഹിച്ചു.


150 രൂപ മുതലുള്ള പർദ്ദ ക്ലോത്തുകൾ ഇവിടെ ലഭിക്കും. വിദേശ നിർമിത മെറ്റീരിയൽ ഉപയോഗിച്ച് ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മോഡലുകളിൽ പരിചയ സമ്പന്നരായ പർദ്ദ മേക്കർമാർ പർദ്ദകൾ സ്റ്റിച്ച് ചെയ്തു കൊടുക്കുന്നു എന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത.
പർദ്ദയ്ക്കാവശ്യമായ വിവിധ തരം തുണിത്തരങ്ങൾ ഇവിടെയുണ്ട്. അതുപയോഗിച്ച് ഏതു മോഡലുകളിലും ഏതു പ്രായക്കാർക്കും അവരുടെ മനസ്സിനിണങ്ങിയ തരത്തിൽ പർദകൾ തയ്ച്ചു നൽകും.
കൂടാതെ മറ്റ് ബ്രാൻഡഡ് പർദകളും പർദ്ദ അൾട്രേഷൻ, പർദ്ധയിൽ ഹാൻഡ് work, stone work എന്നിവയും ചെയ്തു കൊടുക്കുന്നുണ്ട്.
ഇന്നർ വെയർ ഐറ്റംസ്, മാക്സി തുടങ്ങി സ്ത്രീകൾക്കാവശ്യമായ എല്ലാ വസ്ത്രങ്ങളും ഇവിടെയുണ്ട്. ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവും പരിചയ സമ്പത്തുള്ള സ്റ്റാഫും കൂടെയുള്ളതിനാൽ സംതൃപ്തരായ ഉപഭോക്താക്കൾ ഏറെയുണ്ടെന്നു മാനേജ്‌മെന്റും സ്റ്റാഫും സാക്ഷ്യപ്പെടുത്തുന്നു. ബ്രാൻഡഡ് അബായകൾ, പർദ്ദ മെറ്റീരിയൽസ്, സ്റ്റിച്ചിങ്, പർദ്ദ
ക്ലോത്ത് തുടങ്ങിയവ ഇവിടെ കിട്ടും.
ഉദ്‌ഘാടന ചടങ്ങിൽ വ്യാപാരി വ്യവസായി വാരവാഹികളും പ്രമുഖ നേതാക്കളും പങ്കെടുത്തു.

BUSINESSES DESK
AIR ONE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button