കൊണ്ടോട്ടി :ബ്ലോക്ക് പഞ്ചായത്തിനെ 2027 ആകുമ്പോഴേക്കും കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കുളിർമ പദ്ധതി പരിസ്ഥിതി ദിനമായ ജൂൺ 5 ന് വാഴയൂർ പഞ്ചായത്തിലെ ഷാഫി കോളജ് അങ്കണത്തിൽ വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്നതാണ്.
അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാനുഗതമായി കുറച്ച് അന്തരീക്ഷം ആഗിരണം ചെയ്യപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവുമായി തുലനപ്പെടുത്തി വരുന്ന 5 വർഷം കൊണ്ട് കാർബൺ ന്യൂടൽ ആയി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
പഠനങ്ങളും പ്രവർത്തനങ്ങളും
അന്തരീക്ഷ ത്തിൽ കാർബൺ ഡെ ഓക്സൈഡിന്റെ അളവ് കുറക്കുന്നതിന് ആവശ്യമായ പഠന ങ്ങളും പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.വികസന പ്രവർത്തനങ്ങൾക്കു വേണ്ടി പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതിരിക്കൽ, വൈദ്യുത ഉപഭോഗ ത്തിൽ മിതത്വം പാലിക്കൽ, സോളാർ എനർജി യുടെ ഉപഭോഗം വർദ്ധിപ്പിക്കൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പി ക്കൽ, ശാസ്ത്രീയ മാലിന്യ പരിപാലന പരിപാടികൾ പ്രോത്സാഹിപ്പിക്കൽ, തുടങ്ങി കാർബൺ ഡൈ ഓക്സൈഡ്ന്റെ കുറയ്ക്കു ന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും.
പച്ചത്തുരുത്തുകൾ
പച്ചപ്പുകളും പച്ചതുരുത്തുകളും ചെറു വനങ്ങളും വച്ചു പിടിപ്പിക്കുന്നതു വഴി മൂന്ന് വർഷം കൊണ്ട് ഇപ്പോൾ ഉള്ളതിലധികം പച്ചപ്പ് സൃഷ്ടി ക്കാൻ കഴിയുന്ന തരത്തിൽ വനവൽക്കരണ വൃക്ഷപരിപാലന പ്രവർത്തനങ്ങൾ ആദ്യ പടിയായി ആരംഭിക്കും. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 7 പഞ്ചായത്തുകളിലെ 131 വാർഡുകളിലും 10 വീതം പ്ലോട്ടുകൾ കണ്ടെത്തി ഒരോന്നിലും കുറഞ്ഞത് 10 മരങ്ങൾ വീതം നട്ട് പച്ചതുരു ത്തുകൾ സൃഷ്ടിക്കും. ഓരോ വാർഡിലും 100 കുറയാത്ത വൃക്ഷങ്ങൾ വളരുന്നു വൃക്ഷതൈ കൾ ഓരോ എന്ന് ഉറപ്പാക്കും. ഇതിനാവശ്യമായ പഞ്ചായത്തിലും MGREGS മുഖേന ഫോറസ്ട്രി യുമായി സഹകരിച്ച് നിർമ്മിച്ച് നഴ്സറികളിൽ തയ്യാറായിട്ടുണ്ട്. കൂടാതെ സോഷ്യൽ വൃക്ഷ തൈകൾ ലഭ്യമാക്കുന്ന വിവിധ സർക്കാർ ഏജൻസികളുടെയും സ്വകാര്യ നഴ്സറി കുളുടെയും സഹായം ഉറപ്പാക്കും.
ജനകീയമായി നടപ്പാക്കും
MGNREGS തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കൃഷി വകുപ്പ്, സർക്കാർ പൊതു സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥല ഉടമകൾ. സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ. എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജി തമായി നടന്നു വരുന്നു. ബ്ലോക്ക് പരിധിയിലുള്ള 300 ൽ അധികം യുവജന ക്ലബുകളുടെ സഹായവും പങ്കാളിത്തവും യൂത്ത് കോർഡി നേറ്റർമാർ മുഖേന ഉറപ്പാക്കിയിട്ടുണ്ട്.കുളിർമ പദ്ധതിയുടെ ആശയങ്ങളും പ്രാധാന്യവും സാമൂഹിക പ്രസക്തിയും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രചരണ പ്രവർത്തന ങ്ങൾ നടന്നു വരുന്നു. 5 വർഷത്തെ പ്രവർത്തന ങ്ങൾക്കായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കും. ജൂൺ 5 ന് നടക്കുന്ന ബ്ലോക്ക് തല ഉദ്ഘാടനത്തിന് സമാന്തരമായി 131 വാർഡുക ളിലും പ്രാദേശികമായി പ്രമുഖ വ്യക്തിത്വങ്ങ ളുടെ നേതൃത്വത്തിൽ വ തൈകൾ നട്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചെയ്യും. MGNREGS തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ, പൊതു പ്രവർത്തകർ, യുവജന ക്ലബ്ബുകൾ, സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ എന്നിവർ ഇതിൽ പങ്കാളികളാവുകയും പ്രകൃതി സുരക്ഷ പ്രതിജ്ഞ എടുക്കുകയും ചെയ്യും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി, വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹിമാൻ , സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷ രായ വി.പി.അബ്ദുഷുക്കൂർ , മുഹ്സിലഷഹീദ് , കെ.ടി. റസീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ. സുരേന്ദ്രൻ പങ്കെടുത്തു.