മൊറയൂർ: ഒഴുകൂർ ആശ്രയ ചാരിറ്റബ്ൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇരിപ്പിടം സാമൂഹ്യ സേവന കേന്ദ്രം നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയാണു മക്കൾക്കൊപ്പം എന്ന പദ്ധതി. മൊറയൂർ ഗ്രാമ പഞ്ചായത്തിലെ 2, 3, 17 വാർഡുകളിലെ നെരവത്ത് , അറഫാ നഗർ , കൂമുള്ളം കാട് , പള്ളിമുക്ക് , നേരാട്ട് , പുത്തൂർ പാറ, കുടുംബിക്കൽ , വാലഞ്ചേരികുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
1 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ,പോക്കറ്റ് സംഗമങ്ങൾ നടത്തി
പഠന സാമഗ്രികൾ വിതരണം ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷമായി മേഖലയിൽ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹനപരിപാടിയുടെ ഭാഗമായാണ് പദ്ധതി. ഒഴുകൂർ നെരവത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ സി കുട്ടി രായിൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു . ബാവ പള്ളിമുക്ക് അദ്ധ്യക്ഷനായി . ഇ.സുർജിത് , ആശ്രയകേന്ദ്രം ചെയർമാൻ കെ ജാബിർ , കോഡിനേറ്റർ ആർ കെ ദാസ് , മുഹമ്മദ് റാഇഫ് , കാളങ്ങാടൻ മുഹമ്മദ്, എൻ സുജിത് കുമാർ , കെ സി ഗഫൂർ , കെ രാമൻ കുട്ടി , പി ബഷീർ , കെ സി മരക്കാർ ഹാജി , പി ബാപ്പുജി , കെ സി അശ്റഫ് , കെ സി ഹംസ , പി ഷിബില ബിൻത് , എ കെ റഫീഖ് , കെ വീരാപ്പു , കെ ശ്രീധരൻ ,കെ സി നാസർ തുടങ്ങിയവർ സംസാരിച്ചു .