ഐ.പി.എൽ. 2022 സീസണിൽ കിരീട പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും തല ഉയർത്തിയാണ് സഞ്ജുവും കൂട്ടരും മടങ്ങുന്നത്.
ഒരു സീസണിൽ പർപ്പിൾ ക്യാപ്പും ഓറഞ്ച് ക്യാപ്പും ഒരേ ടീമിലെ അംഗങ്ങൾ സ്വന്തമാക്കുന്ന അപൂർവ്വ നേട്ടം രാജസ്ഥാനെതേടി എത്തി.
പർപ്പിൾ ക്യാപ്പ് നേടാൻ ഫൈനലിൽ ഒരു വിക്കറ്റ് നിര്ബന്ധമായിരുന്ന യുവെന്ത്ര ചഹൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാൻഡ്യയുടെ നിർണായക വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് മികച്ച എക്കോണമിയിൽ 26 വിക്കറ്റുകൾ നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഹസരങ്കയെ പിന്തള്ളി 27 വിക്കറ്റുകളോടെ ഒന്നാമത് എത്തുന്നത്.
രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റ് സ്വന്തമാക്കിയാണ് ഹസരങ്ക ചഹലിന് ഒപ്പമെത്തുന്നത്.
ഫൈനലിൽ തന്റെ അവസാന ഓവറിലെ രണ്ടാം ബോളിൽ ഹാർദ്ദിക്കിനെ ജൈസ്വാലിന്റെ കൈകളിൽ എത്തിച്ചാണ് ചാഹൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയത് .
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ജോസ് ബട്ലർ നേരത്തെ തന്നെ ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ചിരുന്നു.