കൊണ്ടോട്ടി : പ്രീതി സിൽക്സിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.
പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. താലൂക്ക് ദുരന്ത നിവാരണ സേനയും നാട്ടുകാരും ഡ്രൈവർമാരും മറ്റും രക്ഷാപ്രവർത്തനത്തിൽ മുന്നിലുണ്ട്. യഥാസമയത്തെ ഇടപെടൽമൂലം കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.
തീ പൂർണമായും അണയ്ക്കണയുള്ള ശ്രമങ്ങൾ തുടരുകയാണ്. ആർക്കും പരുക്കില്ല. അകത്തുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും സുരക്ഷിതരായി പുറത്തിറങ്ങി.
അകത്തുനിന്ന് പുക ഉയരുന്നതാണ് കണ്ടത്. എസിയിൽ നിന്ന് തീ പടർന്നതാണോ എന്നു സംശയിക്കുന്നുണ്ട്. കാരണം വ്യക്തമല്ല.