കൊണ്ടോട്ടി : പ്രീതി സിൽക്സിൽ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയുണ്ടായ തീപ്പിടിത്തം അതിവേഗം അണയ്ക്കാനായി. ജീവനക്കാരും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ അവരോചിതമായ ഇടപെടലാണ് സഹായമായത്.
ഒരു എസിയുടെ ഭാഗത്തുനിന്ന് പുക പടരുന്നതാണു കണ്ടത്. ഉടൻ തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സംഭവമിഞ്ഞു ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. താലൂക്ക് ദുരന്ത നിവാരണ സേനാ പ്രവർത്തകരും എത്തി. അകത്തു പടർന്ന പുക പൂർണമായും നീക്കം ചെയ്ത ശേഷം വൈകിട്ട് ഷോറൂം പ്രവർത്തനം ആരംഭിച്ചു.