കൊണ്ടോട്ടി : സംസ്ഥാനത്ത് ഉയർന്ന നികുതി ആദായകരായ സ്വർണ വ്യാപാര മേഖലയെ സംരക്ഷിക്കേണ്ട ചുമതല കേന്ദ്ര, സംസ്ഥാന സർക്കാറുകളുടേതാണെന്നും സ്വർണ വ്യാപാരികൾക്കെതിരെ ആവശ്യമില്ലാത്ത, ടെസ്റ്റ് പർച്ചേസ്, കട പരിശോധന തുടങ്ങിയവ ഒഴിവാക്കണമെന്നും ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വീഡിയോ കാണാൻ https://youtu.be/G6zK2DJO5sY
കൊണ്ടോട്ടി, എടവണ്ണപ്പാറ, അരീക്കോട് എന്നീ യൂണിറ്റുകളുടെ മേഖല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
https://fb.watch/dhMvsuVa-d/ ഫേസ്‌ബുക്കിൽ ഈ വാർത്ത കാണാൻ
ജില്ല പ്രസിഡൻ്റ് പി.ടി.അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.അയമു ഹാജി, കെ.ടി.അബൂബക്കർ, എൻ.ടി.കെ.ബാപ്പു, കെ.ടി.അക്ബർ, എൻ.വി. പ്രകാശ്, കെ.വി.എം.കുഞ്ഞി, അരുൺ രാംദാസ് നായ്ക്, ശാദി മുസ്തഫ, നാസർ താജ് മഹൽ, ആനക്കച്ചേരി റസാക്ക്, ടി.കെ.മുഹമ്മദ്, സി.പി. മനാഫ്, കെ.പി.മൊയ്തു ഹാജി, ടി.കെ ജാബിർ, വി.പി.മുജീബ്, കെ.പി.ചെറീത്, സി.ടി.അബാസ്, എം.എ.സിദ്ധീഖ് തുടങ്ങിയ വർ സംസാരിച്ചു.