ജോസ് ബട്ലറുടെ സെഞ്ചുറി മികവിൽ ബാംഗ്ളൂരിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തി.
ടോസ് നേടി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബാംഗ്ലൂരിനെ ബാറ്റിങിന് അയക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. രണ്ടാം ഓവറിൽ തന്നെ കോഹ്ലിയെ നഷ്ടപ്പെട്ട ബാംഗ്ളൂർ നിരയിൽ പട്ടിധാർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 42 പന്തിൽ നിന്നും പട്ടിധാർ 4 ഫോറും 3 സിക്സും ഉൾപ്പടെ പട്ടിധാർ 58 റൺസ് നേടി.
എന്നാൽ രാജസ്ഥാൻ ബോളിങ് നിരയിൽ ചഹൽ നിരാശപ്പെടുത്തിയപ്പോൾ പ്രസിദ്ധ കൃഷ്ണയും മക്കോവും 3 വിക്കറ്റ് വീതം വീഴ്ത്തി.അവസാന ഓവറുകളിൽ റൺസ് കണ്ടെത്താൻ ബാംഗ്ലൂർ പ്രയാസപ്പെട്ടു. അത് ബാംഗ്ലൂർ പരാജയത്തിന് ആക്കം കൂട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആദ്യ ഓവറിൽ തന്നെ ജൈസ്വാൾ 2 പ്രാവിശ്യം സിറാജിനെ സിക്സ് പറത്തി വരാനിരിക്കുന്ന സൂചന നൽകി. ആ ഓവറിൽ നേടിയത് 16 റൺസ്.
പിന്നെ രാജസ്ഥാൻ റോയാൽസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വിജയത്തിലേക്ക് അനായാസം അടുത്തു. രാജസ്ഥാന് വേണ്ടി ജൈസ്വൽ 21, ബട്ലർ 106 (പുറത്തതാകാതെ), സഞ്ജു സാംസണ് 23, ദേവദത് പടിക്കൽ 9, ഹെട്മയർ 2 (പുറത്തതാകാതെ) എന്നിങ്ങനെ സ്കോർ ചെയ്തു. ബട്ലരുടെ ക്യാച്ച് ദിനേശ് കാർത്തിക് വിട്ടുകളഞ്ഞത് നിർണായകമായി.
ഫൈനൽ മത്സരത്തിൽ ഞായറാഴ്ച്ച രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.