കൊണ്ടോട്ടി: പശ്ചിമേഷ്യൻ രാജ്യമായ ജോർദാന്റെ ചരിത്രവും വിശ്വാസവും സംസ്കാരവും പ്രതിപാദിക്കുന്ന ഒലീവ് മരത്തണലിൽ എന്ന സഞ്ചാര സാഹിത്യ കൃതിയെക്കുറിച്ചു പുസ്തക ചർച്ച നടത്തി.കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയായ രമേഷ് ശങ്കരൻ രചിച്ചതാണ് ഒലീവ് മരത്തണലിൽ എന്ന സഞ്ചാര സാഹിത്യ കൃതി.
വീഡിയോ കാണാൻhttps://youtu.be/xArfAsCy0vM
കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ നടന്ന പുസ്തക ചർച്ച അക്കാദമി ചെയർമാൻ ഡോ: ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
ഡോ: സോണിയ ഇ പ പുസ്തക പരിചയവും പ്രശസ്ത നോവലിസ്റ്റ് ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണവും നടത്തി
മൊയ്തീൻ ക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി.
മുഖ പുസ്തകത്തിൽ വാർത്ത കാണാൻ https://fb.watch/dce3_hFE0f/
ചർച്ചയിൽ എൻ പ്രമോദ് ദാസ് , എ.പി അഹമ്മദ്, വേദവ്യാസൻ , അഷറഫ് മടാൻ , മുസ്തഫ മുണ്ടപ്പലം, ബാലകൃഷ്ണൻ ഒളവട്ടൂർ, രശ്മിൽ നാഥ് , ബഷീർ തൊട്ടിയൻ, സുരേഷ് നീറാട്, സലാം തറമ്മൽ, ഡോ: സുധീരൻ, ശാദി മുസ്തഫ , റഷീദ് പി കെ, പി പി മജീദ് , പി.വി.അഹമ്മദ് സാജു തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എം മണിരഥൻ സ്വാഗതവും കെ.സി ഗോപിനാഥ് നന്ദിയും പറഞ്ഞു.