CultureNews

വെള്ളക്കെട്ടിൽനിന്ന് യുവാവിനെ രക്ഷപ്പെടുത്തിയത് അർധരാത്രി അതിസാഹസികമായി.

3 മണിക്കൂർ ശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ യുവാവിനെ കരയിലെത്തിച്ചത്.

കരിപ്പൂർ: വിമാനത്താവളത്തിനു പിറകുവശത്ത് കുമ്മിണിപ്പറമ്പ് ബംഗളത്ത്മാട് വെള്ളക്കെട്ടിൽ നിന്ന് അർധരാത്രി യുവാവിനെ രക്ഷപ്പെടുത്തി.
വിമാനത്താവളത്തിനു പിറകുവശത്ത് മണ്ണെടുത്ത ഭാഗം വെള്ളം കെട്ടിനിൽക്കുന്ന തടാകമാണ്. പ്രകൃതിഭംഗിയോടൊപ്പം അപകടവും പതിയിരിക്കുന്ന ഭാഗമാണിത്. കുമ്മിണിപ്പറമ്പ് ഭാഗത്തുനിന്ന് എയർപോർട്ട് വ്യൂ പോയിന്റ് ആയി അറിയപ്പെടുന്ന പ്രദേശമായതിനാൽ ദിവസവും സന്ദർശകർ എത്താറുണ്ട്. അതേസമയം, മഴ ശക്തമായതോടെ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇവിടെ കഴിഞ്ഞ ദിവസം മുതൽ സന്ദർ ശകരെ വിലക്കിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകാനായി താലൂക്ക് ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾ ഇവിടെ വൈകുന്നേരങ്ങളിൽ ക്യാംപ് ചെയ്യുന്നുമുണ്ട്.

വീഡിയോ കാണാംhttps://youtu.be/IRfAslrOvYQ

ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ഒരാളെ വെള്ളക്കെട്ടിൽ കണ്ടത്. ഇയാൾ സ്വയം ഓടിയിറങ്ങുകയായിരുന്നു എന്നാണ് പറയുന്നത്. ടിഡിആർഎഫ് പ്രവർത്തകർ ഉടൻ പോലിസിനെ വിവരമറിയിച്ചു. താലൂക്ക് ദുരന്ത നിവാരണ സേനയുടെ കൂടുതൽ അംഗങ്ങളും ട്രോമാ കെയർ വൊളന്റിയർമാരും പൊലിസും നാട്ടുകാരും സ്ഥലത്തെത്തി. എന്നാൽ, ഏറെനേരം ശ്രമിച്ചെങ്കിലും യുവാവിനെ കരയിലെത്തിക്കാനായില്ല. വെളിച്ചം വളരെ കുറവായിട്ടും തോണിയുമായി പലരും രക്ഷപ്രവർത്ഥനത്തിനിറങ്ങി. രാത്രി 12 മണിയോടെയാണ് യുവാവിനെ തോണിയിൽ കയറ്റാനായത്. അപകടസാധ്യത ഏറെയുള്ള വെള്ളക്കെട്ടാണിത്. യുവാവിന്റെ തലയുടെ ഭാഗത്തു പരുക്കേറ്റിട്ടുണ്ട്. കരയിലെത്തിച്ച ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button