വേങ്ങര: സാമൂഹിക ക്ഷേമ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന അലിവ് ചാരിറ്റി സെല്ലിന്റെ പുതിയ സംരഭമായ അലിവ് എബിലിറ്റി പാർക്ക് നാടിന് സമർപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വീഡിയോ കാണാം https://youtu.be/3MuHG1YDbHo
അലിവ് ചാരിറ്റി സെൽ പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എബിലിറ്റി പാർക്ക് പഠിതാക്കളുടെ രജിസ്ട്രേഷൻ ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലാണ് അലിവ് എബിലിറ്റി പാർക്ക് നിർമ്മിച്ചത്.
ലക്ഷ്യം ഉന്നമനം
അബൂദാബി വേങ്ങര നിയോജക മണ്ഡലം കെ എം സി സിയുടെയും അബൂദാബി അലിവ് ചാപ്റ്ററിന്റെയും സഹകരണത്തോടെയാണ് വേങ്ങര ചേറ്റിപ്പുറത്ത് എബിലിറ്റി പാർക്ക് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാർ, ശരീരം തളർന്നവർ, ഓട്ടിസം ബാധിതർ എന്നിവർക്കായിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഇവരെ വീട്ടിൽ നിന്ന് സ്ഥാപനത്തിലെത്തിച്ച് വിവിധ പരിശീലനങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്.
വിവിധ കോഴ്‌സുകൾ
വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ, തുല്യതാ പി എസ് സി കോച്ചിങ്ങ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സ്, സ്വയം സംരഭക പരിശീലനം, ഗാർമെൻറ്സ് മേക്കിംഗ്, കുട നിർമ്മാണം, സ്കിൽ ഡെവലപ്പ്മെൻറ്, പ്രസംഗ പരിശീലനം വിവിധ തൊഴിൽ പരിശീലനങ്ങൾ, കൗൺസിലിങ്ങ്, പേഴ്സ്ണാലിറ്റി ഡെവലപ്പ്മെൻറ്, കോൺഫറൻസിങ്ങ് ആൻഡ് ഗെയിമിംഗ് ഫെസിലിറ്റി, ധാർമ്മിക ബോധവും ആധുനിക വിജ്ഞാനവും ഉന്നത സങ്കേതിക വിദ്യയും സമന്വയിപ്പിച്ച് കൊണ്ടുള്ള വിജ്ഞാന പദ്ധതികൾ എന്നിവയാണ് സ്ഥാപനത്തിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ. ഇവിടെ എത്തുന്നവർക്കായ് ലൈബ്രറിയും സംവിധാനിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഡി എ പി എല്ലിന്റെയും ഇവർക്കിടയിൽ സജീവ സാന്നിദ്ധ്യമായവരുടെയും വിവിധ മേഖലയിലെ ടെക്നിക്കൽ വിദഗ്ധരുടെയും നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുക.
കലാപരിപാടികളും
ചടങ്ങിൽ ടി കെ യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. യു എ നസീർ, ടി പി എം ബഷീർ, എ പി ഉണ്ണികൃഷ്ണൻ, എം എം കുട്ടി മൗലവി, പി കെ അസ്‌ലു, പാങ്ങാട്ട് യൂസുഫ് ഹാജി, എം കെ മൂപ്പൻ, റഷീദ് വറ്റല്ലൂർ, പരവക്കൽ എറമു ഹാജി ഖത്തർ, സമീറ പുളിക്കൽ, ഷൗക്കത്ത് കടമ്പോട്ട്, മണ്ണിൽ ബെൻസീറ ടീച്ചർ, അസീസ് വള്ളിക്കുന്ന്, പുളിക്കൽ അബൂബക്കർ മാസ്റ്റർ, പുള്ളാട്ട് ശംസു, ബഷീർ മമ്പുറം, മനാഫ് ചേളാരി, കടമ്പോട്ട് മുസ്സ ഹാജി, കെ പി ഹസീന ഫസൽ, കെ കെ മൻസൂർ കോയ തങ്ങൾ, നസീർ മേലേതിൽ, സലീമ ടീച്ചർ, കാവുങ്ങൽ ലിയാഖത്തലി, പി പി സഫീർ ബാബു, പി എ ജവാദ്, എം കെ കുഞ്ഞാലൻ ഹാജി, റഹീസ് ഹിദായ, സി എച്ച് മാരിയത്ത്, ജസ്ഫർ കോട്ടക്കുന്ന്, അസീം വെളിമണ്ണ, അലിവ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ, വർക്കിങ്ങ് പ്രസിഡണ്ട് ടി അബ്ദുൽ ഹഖ്, ട്രഷറർ പൂക്കുത്ത് മുജീബ് എന്നിവർ പ്രസംഗിച്ചു. വൈകിട്ടു വരെ നടന്ന ഭിന്നശേഷിക്കാരുടെ സംഗമം ശ്രദ്ധേയമായി. വിവിധ ശാരീരികാവശതകൾ അനുഭവിക്കുന്ന നൂറുകണക്കിന് പേർ ചടങ്ങിനെത്തി. ഇവർക്കിടയിലെ പ്രതിഭകൾ നടത്തിയ കലാപരിപാടകൾ പരിപാടിയുടെ മാറ്റ് കൂട്ടി. വ്യത്യസ്ഥ മേഖലകളിൽ മികവ് കാണിച്ചവരും ചടങ്ങിൽ സംബന്ധിച്ചു. അലിവ് ഭാരവാഹികളായ കെ കെ അലി അക്ബർ തങ്ങൾ, കെ സി നാസർ, പി കെ അബ്ദുൽ റഷീദ്, നൗഫൽ മമ്പീതി, അലി മേലേതിൽ, മുസ്‌ലിം യൂത്ത്ലീഗ് ഭാരവാഹികളായ പി.മുഹമ്മദ് ഹനീഫ, കെ എം നിസാർ, കെ.ടി ശംസുദ്ധിൻ, എ കെ നാസർ, വി കെ റസാഖ്, മുനീർ വിലാശ്ശേരി എന്നിവർ നേതൃത്വം നൽകി.