മലപ്പുറം: ഷൊർണൂരിലെ ഗൗരിലക്ഷ്മിയെന്ന കുട്ടി സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിലാണ്. ഉടൻ ചികിൽസ ലഭ്യമാക്കേണ്ടതുണ്ട്.
16 കോടി രൂപയാണ് ഇതിന് വേണ്ടി വരുന്നത്. നിലവിൽ 5 കോടിയോളം രൂപ സഹായധനം ലഭിച്ചിട്ടുണ്ട്. ഈ തുകയിലേക്ക് ഒരു വിഹിതം സംഭാവന ചെയ്യാനുള്ള ശ്രമമാണ് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നത്. കൂടാതെ മഞ്ചേരി – പരപ്പനങ്ങാടി, കരുളായി- മുക്കം- കോഴിക്കോട്, അരീക്കോട് -കൊണ്ടോട്ടി-കോഴിക്കോട് തുടങ്ങി മറ്റു റൂട്ടുകളിലുള്ള ചില ബസുകളും ഈ ഉദ്യമത്തിൽ പങ്കാളികളാകും. തിങ്കളാഴ്ച്ച സമാഹരിക്കുന്ന പണം പൂർണമായും ഗൗരിയുടെ രക്ഷിതാക്കൾക്ക് കൈമാറുമെന്ന് ബസ് ഉടമകൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മഞ്ചരിയിൽ പി. ഉബൈദുള്ള MLA ഫ്ലാഗ് ഓഫ് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.