Local NewsNews

മിഷൻ്റെ വയോമിത്രം പദ്ധതിക്കു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.

Story Highlights
  • കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെതാണു പദ്ധതി
  • മലപ്പുറം ജില്ലയിൽ ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്ന ,ബ്ലോക്ക് പഞ്ചായത്താണ് കൊണ്ടോട്ടി.
  • ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ പദ്ധതി പ്രഖ്യാപിച്ചു.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിക്കു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. മലപ്പുറം ജില്ലയിൽ ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്ന ,ബ്ലോക്ക് പഞ്ചായത്താണ് കൊണ്ടോട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ പദ്ധതി പ്രഖ്യാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. ഈ പദ്ധതിക്ക് കീഴിൽ നഗര ഗ്രാമ പ്രദേശങ്ങളിൽ പകൽവീടുകൾ,വയോജന ക്ലബ്ബുകൾ, വയോജന അയൽക്കൂട്ടം, കിടപ്പു രോഗികളായ വയോജനങ്ങളുടെ ഗ്രഹസന്ദർശനം, മാനസിക ആരോഗ്യ സാമൂഹ്യ ഉന്നമനത്തിനുവേണ്ടി ആവശ്യമായ സൗജന്യമായ വൈദ്യപരിശോധനയും മരുന്നു വിതരണവും തുടങ്ങിയവ പദ്ധതിയിലൂടെ ലഭിക്കും.

വയോമിത്രം പദ്ധതിയെക്കുറിച്ച് ജില്ലാ കോഡിനേറ്റർ നൗഫൽ വിശദീകരണം നടത്തി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.പി.വാസുദേവൻ മാസ്റ്റർ , ചെമ്പാൻ മുഹമ്മദാലി, പി.കെ.ബാബുരാജൻ, ജമീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. അബ്ദുറഹ്മാൻ ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ.സി. അബ്ദുറഹിമാൻ സുഭദ്ര ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.ടി റസീന ടീച്ചർ,വി.പി അബ്ദുൽ ഷുക്കൂർ, മുഹ്സില ഷഹീദ്,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button