കോഴിക്കോട് വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹജ് വെൽഫെയർ അസോസിയേഷൻ കരിപ്പൂരിൽ ധർണ നടത്തിയത്. വലിയ വിമാന സർവീസുകളും ഹജ് എംബാർക്കേഷൻ പോയിന്റും കരിപ്പൂരിൽ തിരിച്ചെത്തിക്കണമെന്നു ധർണ ഉദ്ഘാടനം ചെയ്ത എം.പി.അബ്ദുസ്സമദ് സമദാനി എംപി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പറമ്പാടൻ അബ്ദുൽ കരീം ആധ്യക്ഷ്യം വഹിച്ചു. എംഎൽഎമാരായ ടി.വി ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി,
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,
കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി,
പള്ളിക്കൽ പ്രസിഡന്റ് സി മുഹമ്മദാലി, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ലക്കോയ, പി.പി.റഹ്മത്തുല്ല, സി.മിനിമോൾ, ശിഹാബുദ്ദീൻ കോട്ട, ജമാൽ കരിപ്പൂർ, എം.സി.കുഞ്ഞാപ്പു, എൻ.പ്രമോദ് ദാസ്, അഷ്റഫ് മടാൻ,
ശാദി മുസ്തഫ,
മുജീബ് വടക്കേമണ്ണ, തറയിട്ടാൽ ഹസ്സൻ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.