NewsPravasam

കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: കെ.സുധാകരൻ എം.പി.

ലോകരാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.പറഞ്ഞു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി തലപ്പാറയിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് നാട്ടിൽ വന്ന് കുടുങ്ങിയ പ്രവാസികളുടെ കുടുംബത്തിന് ജിദ്ദ കെ.എം.സി.സി നൽകുന്ന സ്നേഹ സമ്മാനത്തിൻ്റെ ഉൽഘാടനം കെപിസിസി പ്രസിഡന്റ് നിർവഹിച്ചു.

കേരളത്തിൻ്റെ വിവിധ ജില്ലകളിലേക്ക് സ്നേഹ സമ്മാനവുമായി പുറപ്പെടുന്ന വാഹനങ്ങൾക്ക് അദ്ധേഹം ഫ്ലാഗ് ഓഫ് നിർവഹിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന 60 വയസ്സ് പൂർത്തിയായ മുൻ പ്രാവാസികൾക്കായ് ജിദ്ദ കെ.എം.സി.സി നടപ്പാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുൻ പ്രവാസികളായ പാഴേരി കുഞ്ഞിമുഹമ്മദിനും മൂസ്സ കൊട്ടപ്പുറത്തിനും നൽകി ഉൽഘാടനം ചെയ്തു.

കേരളത്തിലെ വിവിധ സി.എച്ച് സെൻ്ററുകൾക്കായി ഈ വർഷം ജിദ്ദ കെ.എം.സി.സി നൽകുന്ന 47 ലക്ഷം രൂപ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി ജിദ്ദ കെ.എം.സി.സി ട്രഷർ അൻവർ ചേരങ്കെയിൽ നിന്നും ഏറ്റുവാങ്ങി.

ജിദ്ദ കെ.എം.സി.സി. സീനിയർ വൈസ് പ്രസിഡൻ്റ് വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥന ജനറൽ സെക്രട്ടി പി.എം.എ സലാം. കെ.പി.എ.മജീദ് MLA, അബ്ദുറഹ്മാൻ കല്ലായി, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ MLA,
പി.അബ്ദുൽ ഹമീദ് മാസ്റ്റർ MLA, ചന്ദ്രിക മാനേജിംഗ് എഡിറ്റർ എം.ഉമ്മർ, കോഴിക്കോട് ജില്ല ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, സെക്രട്ടറി സി.കെ.റസാഖ് മാസ്റ്റർ, എ.പി.ഇബ്രാഹീം മുഹമ്മദ്, TPM ബഷീർ, നിസ്സാം മമ്പാട്, ലത്തീഫ് മുസ്ല്യാരങ്ങാടി,
പി.എം.എ.ജലീൽ, അബ്ദുള്ള പാലേരി തുടങ്ങിയവർ
എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button