Local NewsNews

മൊറയൂരിലെ ഹെൽത്ത് പാർക്ക് പ്രഖ്യാപിച്ചിട്ട് രണ്ടു വർഷമാകുന്നു. സ്ഥലം കാടു കേറുന്നു.

മൊറയൂരിലെ ശോച്യാവസ്ഥയിലായ ആരോഗ്യ ഉപകേന്ദ്രത്തിനു പകരം ഹെൽത്ത് പാർക്ക് നിർമിക്കുമെന്നായിരുന്നു മന്ത്രിയായിരുന്ന കെ.കെ.ഷൈലജ അറിയിച്ചിരുന്നത്. 2020 ജനുവരിയിൽ മൊറയൂരിൽ പുതുതായി നിർമിച്ച കുടുംബാരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ച വേളയിലായിരുന്നു പ്രഖ്യാപനം. തുടർന്ന് ചില അന്വേഷണവും നടപടികളും നടന്നു. പിന്നീട് ചലനങ്ങളൊന്നും ഉണ്ടായില്ല എന്നാണ് ആക്ഷേപം.

ആരോഗ്യ കേന്ദ്രത്തിന്റെ 32 സെന്റ് സ്ഥലമാണ് ഇവിടെ കാടുമൂടിക്കിടക്കുന്നത്. ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം ശോച്യാവസ്ഥയിലായിട്ടും വർഷങ്ങളായി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ആരോഗ്യവകുപ്പിനു കീഴിലുള്ള ഈ സ്ഥലത്ത് സ്ത്രീകൾക്ക് പ്രത്യേക ജിം ഉൾപ്പെടെയുള്ള ഹെൽത്ത് പാർക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. അതിനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അല്ലെങ്കിൽ ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യവുമുണ്ട്.

സർക്കാർ അനുമതി ലഭിച്ചാൽ ഓപ്പൺ ജിം സ്ഥാപിക്കാൻ ഒരുക്കമാണെന്ന് മൊറയൂർ
പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Back to top button