കൊണ്ടോട്ടി: നഗരസഭയിൽ ഫിഷറീസ് വകുപ്പിന് കീഴിൽ PMMSY, (റീസർക്വുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം) മത്സ്യ കൃഷി വിളവെടുപ്പും വിൽപ്പനയും നടന്നു. മേലേപ്പറമ്പ് ചെറിയ മുഹമ്മദ് ഹാജിയുടെ വീട്ടിലാണ് വിളവെടുപ്പ് നടന്നത്. മൽസ്യ കൃഷി വിളവെടുപ്പും വിൽപ്പനയും കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സൗമ്യ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ നെടിയിരിപ്പ് കൃഷി ഓഫീസർ ബാബു, അക്വാ കൾച്ചർ പ്രൊമോട്ടർ മുഹമ്മദ് ഷഫീർ, പി.കെ. റോജ, കർഷകൻ ചെറിയ മുഹമ്മദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.