CultureNews

വി.എം.കുട്ടി യാത്രയായി

മലയാളികളുടെ ചുണ്ടുകളിൽ മാപ്പിളപ്പാട്ടുകളുടെ വരികൾ ബാക്കിവച്ച് മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടി യാത്രയായി.

പുളിക്കൽ: മാപ്പിളപ്പാട്ടിനു ജനകീയ മുഖം നൽകിയാണ് വി.എം.കുട്ടി യാത്രയായത്.
ആരോഗ്യപ്രശ്നങ്ങൾ മൂലം ഏറെക്കാലം ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

കലാ-രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ ഒട്ടേറെ പേരാണ് അന്തിമോപചാരമർപ്പിക്കാൻ പുളിക്കലിലെ വീട്ടിലും കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിലും എത്തിയത്.
ജനകീയ മാപ്പിളപ്പാട്ടു ഗായകരിലെ മുൻനിരക്കാരനാണ് വി.എം.കുട്ടി. കഴിഞ്ഞ വർഷം മലയാളം സർവകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിച്ച വി.എം.കുട്ടി എം.ഇ.എസ് അവാർഡ്, ഉബൈദ് സ്മാരക കമ്മിറ്റി അവാർഡ്, മാല ദുബായ് അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് തൃശൂർ, ജിദ്ദ ഇന്ത്യൻ എംബസി സ്കൂൾ അവാർഡ്, സംഗീത നാടക അക്കാദമി അവാർ ഡ്, മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം, കേരള കലാമണ്ഡലം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1957 മുതൽ 1985 വരെ കൊളത്തൂർ എഎംഎൽപി സ്കൂൾ പ്രധാനധ്യാപകനും അധ്യാപകനുമായിരുന്നു. ആകാശവാണി
ആർട്ടിസ്റ്റായും നിറഞ്ഞു നിന്നു. നല്ല ചിത്രകാരൻ കൂടിയാണു വി.എം.കുട്ടി ഗ്രന്ഥകാരനായും നാടകകൃത്തായും അഭിനേതാവായും സാംസ്കാരിക സ്ഥാപനങ്ങളുടെ അമരക്കാരനായും വി.എം.കുട്ടി എത്തിപ്പെടാത്ത
മേഖലകളില്ല.

ഉൽപത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളിൽ അഭിനയിച്ചു.

1921, മയിലാഞ്ചി, മാന്യമഹാജനങ്ങളേ, സമ്മേളനം, സമ്മാനം എന്നീ ചലച്ചിത്രങ്ങൾക്കു വേണ്ടി ഒപ്പന സംവിധാനം ചെയ്തതു വി.എം.കുട്ടിയാണ്. മാർക്ക് ആന്റണി എന്ന സിനിമയ്ക്ക് ഗാനങ്ങൾ രചിച്ചു. വീട്ടിലും കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിലും പൊതുദർ ശനത്തിനുവച്ചു. നാട്ടുകാരും സുഹൃത്തുക്കളും സംഗീത മേഖലയിൽ പ്രവർ ത്തിക്കുന്നവരും മറ്റുമായി ഒട്ടേറെ പേർ ഒരുനോക്കുകാണാൻ കൊണ്ടോട്ടിയിലെത്തി. വി.എം.കുട്ടിയുടെ ഓർമകൾ അവസാനിക്കില്ല. അദ്ദേഹത്തിന്റെ വരികളും ശബ്ദവും ജനഹൃദയങ്ങളിൽ
ജീവിച്ചുകൊണ്ടെയിരിക്കും.

Related Articles

Back to top button