CultureNews

പാലിയേറ്റീവ് ക്ലിനിക്കിന് അനുവദിച്ച വാഹനം കിട്ടിയത് 6 വർഷത്തിന് ശേഷം

കൊണ്ടോട്ടി തുറക്കൽ പാലിയേറ്റീവ് ക്ലിനിക്കിന് അനുവദിച്ച വാഹനം കിട്ടിയത് 6 വർഷത്തിന് ശേഷം

കൊണ്ടോട്ടി: മുൻ എംഎൽഎ ആയ കെ. മുഹമ്മദുണ്ണി ഹാജിയുടെ 2015 – 16 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാഹനമാണ് 6 വർഷത്തിന് ശേഷം ലഭിച്ചത്. ഒട്ടേറെ സാങ്കേതിക കുരുക്കുകൾ മറികടന്നാണ്, ഒടുവിൽ നടപടി പൂർത്തിയാക്കിയത്.
വാഹനം കെ. മുഹമ്മദുണ്ണി ഹാജി തുറക്കൽ പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറി . കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖേനയാണ് പദ്ധതി നിർവഹണം നടത്തിയത്.

ചടങ്ങിൽ ടി വി ഇബ്രാഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ഷെജിനി ഉണ്ണി, വൈസ് പ്രസിഡണ്ട് എ.കെ. അബ്ദുറഹ്മാൻ, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മുഹ്സില ഷഹീദ്, അബ്ദു ഷുക്കൂർ വി.പി, കെ.ടി റസീന ടീച്ചർ, കൊണ്ടോട്ടി മുനിസിപ്പൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മടാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ സുരേന്ദ്രൻ, മുൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ അബ്ദുൽ കരീം, എം.പി മുഹമ്മദ്, തുറക്കൽ പാലിയേറ്റീവ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button