Local NewsNews

രോഗ ഭീഷണി ഉയർത്തി കൊണ്ടോട്ടി നഗര മധ്യത്തിലെ കംഫർട്ട് സ്റ്റേഷനും പരിസരവും

കൊണ്ടോട്ടി: നാടെങ്ങും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും രോഗപ്രതിരോധ നടപടികളുമായിമുന്നേറുമ്പോൾ, കൊണ്ടോട്ടി നഗരത്തിൽ ആരോഗ്യഭീഷണിയുയർത്തി കംഫർട്ട് സ്റ്റേഷനും പരിസരവും. ഇവിടെ മാലിന്യത്തിന്റെ ഉറവിട കേന്ദ്രമായി മാറിയെന്നും ഉടൻ നടപടി
വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കൊണ്ടോട്ടി നഗരത്തിൽ ബസ് സ്റ്റാൻഡിനോടു ചേർന്ന കംഫർട്ട് സ്റ്റേഷനാണിത്. മാലിന്യക്കാഴ്ചകളാണു ചുറ്റും. കെട്ടിനിൽക്കുന്ന മാലിന്യം. പരിസരമാകെ ദുർഗന്ധ മയം.
ശുചിമുറിയിൽ നിന്നുള്ള മാലിന്യം തൊട്ടടുത്ത തോട്ടിലേക്കു ചോർന്നൊലിക്കുന്നുണ്ട് എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തോട്ടിലേക്ക് മാലിന്യമെത്തുന്നതോടെ ഏറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഭീഷണി.

കംഫർട്ട് സ്റ്റേഷനോടു ചേർന്നുള്ള മാലിന്യക്കൂമ്പാരമാണു മറ്റൊരു പ്രശ്നം.
ചുറ്റും ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ടെങ്കിലും കാക്കകളും തെരുവുനായ്ക്കളും
താവളമാക്കിയിട്ടുണ്ട്. കംഫർട്ട് സ്റ്റേഷന്റെ ഒരുഭാഗം ബസ് സ്റ്റൻഡും കച്ചവട സ്ഥാപനങ്ങളുമാണ്. മറുഭാഗത്ത് തോടും വീടുകളും ക്വാർട്ടേഴ്സുകളും. കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മാലിന്യപ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെയും സമീപ വീട്ടുകാരുടെയും ആവശ്യം.

കോവിഡ് പതിരോധ നടപടികളും മറ്റു പകർച്ചവ്യാധി പ്രതിരോധ നടപടികളും ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം മാലിന്യ പ്രശ്നം പരിഹരിക്കാൻ കാര്യമായ നടപടിയുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.

മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുമെന്നും നഗരസഭാ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ അബീന പുതിയറക്കൽ അറിയിച്ചു.

Related Articles

Back to top button