കേരളത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും ; മന്ത്രി പി.രാജീവ്. സംരംഭകർ സ്ഥലം കണ്ടെത്തിയാൽ നിശ്ചിത സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും വ്യവസായ മന്ത്രി
തേഞ്ഞിപ്പലം: കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു മന്ത്രി. ഐടി അധിഷ്ഠിത സംരംഭകർക്ക് പ്രതീക്ഷ യായി കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി മന്ത്രി പി.രാജീവ് നാടിനു സമർപ്പിച്ചു. കൂടുതൽ സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കുമെന്നും
മലപ്പുറത്തു വ്യവസായ മേഖലയിൽ വികസന സാധ്യത കൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
1.30 ഏക്കറില്‍ ഏഴുനിലകളിലായി ഒരു ലക്ഷത്തി നാല്‍പ്പത്തി ഏഴായിരം ചതുരശ്ര അടിയിലാണ് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി.
22 കോടി രൂപ വിനിയോഗിച്ച് നിർമിച്ച ഫാക്ടറിയിൽ 96,607 ചതുരശ്ര അടി ഐടി സംരഭകര്‍ക്കു നൽകാനുള്ളതാണ്. ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് കൂടൂതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവുമൊരുക്കുയാണ് ലക്ഷ്യം.
70 ഏക്കർ വിസ്തൃതിയുള്ള കിൻഫ്രാ പാർക്ക് 2003ൽ ആണ് ഉദ്ഘാടനം ചെയ്തത്. സാങ്കേതിക തടസങ്ങളില്ലാതെ കമ്പനികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഏകജാലക സംവിധാനവും കിന്‍ഫ്ര പാര്‍ക്കിലുണ്ട്. തടസങ്ങളില്ലാതെ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാകുമെന്നതും സവിശേഷതയാണ്. 2018ലാണ് കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി നിര്‍മാണം തുടങ്ങിയത്.
ഇത് യാഥാര്‍ത്ഥ്യമായതോടെ കിന്‍ഫ്ര പാര്‍ക്കിൽ ഐ.ടി അധിഷ്ഠിത കമ്പനികളുടെ എണ്ണം ഇനിയും കൂടും. ചടങ്ങിൽ പി.അബ്ദുള്‍ഹമീദ് എംഎൽഎ, ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി . ഇന്‍ഡ്രസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷൈജിനി ഉണ്ണി, , ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എപി ജമീല ടീച്ചര്‍, പഞ്ചായത്തംഗം ജംഷിദ നൂറുദ്ദീന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ജി.സുനില്‍ തുടങ്ങിയവർ പങ്കെടുത്തു.