കൊണ്ടോട്ടി : പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിയിലെ ട്രഷറർ ആയിരുന്നു പുതിയ പ്രസിഡന്റായി ചുമതലയേറ്റ പി.എച്ച്.ആയിഷബാനു. എംഎസ്എഫ് നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ ഒപ്പുവയ്ക്കാത്ത അംഗവുമായിരുന്നു. ഏതു പരാതിയും പരിഹരിക്കാൻ ശക്തിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ് എന്നും അതുകൊണ്ട് വനിതാ കമ്മീഷന് മുൻപിലേക്ക് പോകേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു.
വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ലെന്നും മുസ്ലിം ലീഗിന്റെ നിലപാടിനൊപ്പം കൂടെനിന്നു മുന്നോട്ടുപോകുമെന്നും ആയിഷബാനു പറഞ്ഞു. കൊണ്ടോട്ടി സ്വദേശിനിയാണ് ഹരിതയുടെ നേതൃ നിരയിലെത്തിയ ആയിഷബാനു.