EducationNews

ജൂലൈ 5 ബഷീർ ദിനം;രണ്ടു കൃതികൾ ബ്രെയിലി ലിപിയിൽ പുറത്തിറക്കി പുളിക്കൽ ജിഫ്ബി ക്യാംപസ്.

ജൂലൈ 5 നു വീണ്ടുമൊരു ബഷീർ ദിനമെത്തുമ്പോൾ, പുളിക്കൽ ജിഫ്ബി ക്യാംപസിൽനിന്നു കാഴ്ച പരിമിതർക്കായി 2 സമ്മാനങ്ങളാണു പുറത്തിറങ്ങുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയ കഥകളായ വിശ്വ വിഖ്യാതമായ മൂക്ക്, സ്ഥലത്തെ പ്രധാന ദിവ്യൻ എന്നീ കൃതികൾ ബ്രെയിലി ലിപിയിൽ പുറത്തിറങ്ങുന്നു.

കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് ആണ് ഈ രണ്ട് പുസ്തകങ്ങളും പുറത്തിറക്കിയത്.

അത്യാധുനിക സംവിധാനങ്ങളുള്ള ബ്രെയിലി പ്രസ് ആയ പുളിക്കൽ ജിഫ്ബിയിലെ അൽ നഹ്ദി ബ്രെയ്ലി പ്രസിൽ നിന്നാണ് ഇവ ഒരുക്കിയത്.

ഖുർആൻ പരിഭാഷ, എ.പി.ജെ. അബ്ദുൽ കലാമിന്റെ അഗ്നി ചിറകുകൾ ഉൾപ്പടെ ഗ്രന്ഥങ്ങളും ഇതോ ടൊപ്പം പുറത്തിറ ക്കിയിട്ടുണ്ട്. ജിഫ് ബി യിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ജിഫ് ബി ചെയർമാൻ ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗായിക ആയിശ സമീഹ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വികസന കാര്യ അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിച്ചു.

അസ്സബാഹ് ജനറൽ സെക്രട്ടറി പി.ടി.മുസ്തഫ മാസ്റ്റർ, വർക്കിംഗ് പ്രസിഡന്റ് വി.പി.മുഹമ്മദ് ബഷീർ വള്ളിക്കാപൊറ്റ ബ്ലൈന്റ് സ്കൂൾ പ്രധാനധ്യാപകൻ യാസർ മാസ്റ്റർ, ജീവ കാരുണ്യ പ്രവർത്തക നർഗീസ് ബീഗം, പി.വി.ഹസ്സൻസിദ്ധീഖ്, വി.പി.സിദ്ധീഖ്, എ.അബ്ദുൽ റഹീം, ഉമർകോയ തുറക്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button