CultureNews

കോപ്പ-യൂറോ കപ്പുകൾ നടന്നത് കൊണ്ടോട്ടിയിൽ ആണോ..!

കൊണ്ടോട്ടി: കൊട്ടുക്കരയുടെ കളിയാരവം എന്ന പേരിൽ കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ കായികവിഭാഗം വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങൾ മൊബൈൽ ഗാലറികളിൽ ആവേശം കുത്തി നിറച്ചു.. മലപ്പുറം കൊട്ടുക്കരയിലെ പിപിഎം ഹയർ സെക്കൻഡറി സ്‌കൂൾ കായിക വിഭാഗം ഒരുക്കിയ കമന്ററി, ഗോൾ റിയാക്ഷൻ മത്സരങ്ങളിൽ പങ്കെടുതത്ത വിദ്യാർഥികളുടെ ആവേശം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
കമന്ററി മത്സരം മാത്രമല്ല, തകർപ്പൻ ഗോൾ റിയാക്ഷൻ മത്സരം, ബോൾ ബാലൻസിങ്, പുഷ് അപ് ചാലഞ്ചിങ്, ഡിജിറ്റൽ പോസ്റ്റർ മേകിങ്, ചെയിൻ ബോൾ ബാലൻസിങ്, എക്സസൈസ് ചാലഞ്ച്, സ്റ്റാറ്റസ് വീഡിയോ ചാലഞ്ച് തുടങ്ങി 13 ഇന മത്സരങ്ങളാണു നടത്തു ന്നത്.

കായികാധ്യാപകൻ പി.ടി.ശംസുദ്ദീനും സഹപ്രവർത്തകരുമാണു മത്സരങ്ങൾ ക്കു നേതൃത്വം നൽകുന്നത്.

മത്സരങ്ങൾക്ക് ആശംസ നേർന്ന് ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക കൂടി എത്തിയതോടെ ആവേശം കൂടി.

വിദ്യാർഥികളുടെ ഗോൾ ആരവം വീഡിയോകളും കമന്ററി വീഡിയോകളും സോഷ്യൽ മീഡിയകളിൽ തരംഗമാണിപ്പോൾ.

Related Articles

One Comment

Back to top button