പുളിക്കൽ : പെട്രോൾ – ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയായിരുന്നു ഓട്ടോ കെട്ടിവലിച്ചുള്ള പ്രതിഷേധം.
ഐ എൻ ടി യു സി പുളിക്കൽ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് സി പ്രമേഷ് അധ്യക്ഷത വഹിച്ചു. മോട്ടോർ ഫെഡറേഷൻ ഐഎൻ ടി യു സി സംസ്ഥാന സെക്രട്ടറി കെ. ബാലൻ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അൻവർ അരൂർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.ശിവദാസൻ, മോട്ടോർ ഫെഡറേഷൻ ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി നബീർ കുട്ടൻകാവിൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ.വി സൈനുദ്ദീൻ, എൻ കെ യസീദ് കോയ തങ്ങൾ, എൻ സത്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സമദ്,
ഐ എൻ ടി യു സി ഭാരവാഹികളായ എം സി മൂസ, കെ. സി നാസർ, പി.ടി ബാബു, അൻവർ ആലുങ്ങൽ, കെ പി. ഫൈസൽ, സി .അഫ്സൽ, ശശി ചെറുമുറ്റം എന്നിവർ പ്രസംഗിച്ചു.
ആലുങ്ങലിൽ നിന്ന് പുളിക്കൽ വരെയാണ് പ്രവർത്തകർ വാഹനം
കെട്ടിവലിച്ചത്.