NewsPolitics

പൊതുജന പരാതി പരിഹാര അദാലത്തില്‍ പ്രതിഷേധം

പരിസ്ഥിതി നശിപ്പിക്കുന്നതിനെതിരെ നൽകുന്ന പരാതികളെല്ലാം അധികൃതർ പൂഴ്ത്തി വയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിമാരും റവന്യൂ അധികൃതരും പങ്കെടുത്ത പൊതുജന പരാതി പരിഹാര അദാലത്ത് നടന്ന
കൊണ്ടോട്ടി മേലങ്ങാടിയിലെ സ്കൂൾ കവാടത്തിൽ സമരം നടത്തിയാണ്, ഇവർ ശ്രദ്ധ നേടിയത്.

2011 മുതൽ വിവിധ സർക്കാർ ഓഫിസുകളിൽ നൽകിയ പരാതികളുടെ പകർപ്പുമായാണ് പ്രതിഷേധക്കാർ എത്തിയത്. കുന്നും മലകളും ഇടിച്ചു നിരപ്പാക്കൽ, പുറമ്പോക്ക് സ്ഥലം കയ്യേറൽ, വയൽ നികത്തൽ തുടങ്ങി ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ടെന്നും ഒന്നിനും പരിഹാരമൂണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.

കെ.ടി.കുഞ്ഞിക്കോയ, അബുട്ടി വെട്ടുപാറ, പി.രാജു ആക്കോട്, മാമുക്കുട്ടി കീഴ്പറമ്പ്, അബ്ദു വാഴയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വീണ്ടും മുഖ്യമന്ത്രിക്കു പരാതി നൽ കിയതായും പരിസ്ഥിതി സംരക്ഷിക്കണമെന്നും അവർ പറഞ്ഞു.

Related Articles

Back to top button