ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച്, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സൈക്കിൾ റിലേ റാലി നടത്തി. ക്യാപ്റ്റൻ അൻവർ അരൂരിന് പതാക കൈമാറി സംസ്ക്കാര സാഹിതി സംസ്ഥാന പ്രസിഡന്റ് ആര്യാടൻ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു.
അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻസിപ്പൽ പ്രസിഡന്റ് പി.അഹമ്മദ് കബീർ, കെ.പി.ദാവൂദ്, കെ.എൻ മൊയ്ദീൻ, സി.എം അലി, ഫൈസൽ ആലുങ്ങൽ, കെ.എൻ.മാനു, കെ കെ അലവി, പി.ടി.പ്രശാന്ത് മാസ്റ്റർ, മുഹമ്മദ് ഷാ മാസ്റ്റർ, കെ എം ഷുഹൈബ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ മുസ്ലിയാരങ്ങാടിയിൽ നിന്നു തുടങ്ങിയ പ്രധിഷേധ റാലി പുളിക്കൽ വഴി ചെറുകാവ് പതിനൊന്നാം മൈലിൽ എത്തി. തുടർന്ന് വാഴയൂർ പഞ്ചായത്തിലെ അഴിഞ്ഞിലത്ത് നിന്ന് തുടങ്ങി വാഴക്കാട്, ചിക്കോട് മുതുവല്ലൂർ പഞ്ചായത്തിലെ സ്വീകരണ പരിപാടിക്കു ശേഷം നീറാട് സമാപിച്ചു.
റാലിയിൽ ഷാജുമോൻ നീറാട്, ജംഷീർ കൊട്ടുക്കര, പ്രമേഷ് പുളിക്കൽ, എ.വി.ഹംസ, റിഷാദ് മുതുപറമ്പ്, യാസിർ പെരിയമ്പലം, നിമേഷ് അഴിഞ്ഞിലം, അമീൻ അരൂർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കൾ സ്വീകരങ്ങൾ നൽകി.