കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾ പിൻ വലിക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചിട്ട് ഉപവാസ സമരം നടത്തിയത്.
കൊണ്ടോട്ടി : സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തോടനുബന്ധിച്ചു കൊണ്ടോട്ടിയിൽ നടന്ന ഉപവാസ സമരം ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാദി മുസ്തഫ അധ്യക്ഷത വഹിച്ചു. പി.സിദ്ധീഖ് ഹാജി, പി. പോക്കർ ഹാജി, യൂത്ത് വിംഗ് പ്രസിഡന്റ് അനീസ് ചൂണ്ടക്കാടൻ, ശോഭ വസിം അകം, ചുക്കാൻ ചെറിയ ബിച്ചു, മഞ്ഞപ്പുലത്ത് ഫസലു ഷബീർ, ഫിറോസ്, നാസർ താജ്മഹൽ, കെ. മൊയ്തീൻ കുട്ടി, സി.റാഫി, എ.പി.സലിം, കുഞ്ഞിക്ക എന്നിവർ പ്രസംഗിച്ചു.
പുളിക്കൽ അങ്ങാടിയിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി.അനസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ മുസ്തഫ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ, താഹിർ, അനീസ്, ഹരീഷ്, മുജീബ്, അബ്ദുറഹ്മാൻ, മുഹമ്മദ്കുട്ടി, ഇബാഹിം, നാജിദ്, വിശ്വൻ, വനിതാ വിങ്ങ് പ്രസിഡണ്ട് ശിവ സോമനാഥൻ, മിയ, സഖി, ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.